മലപ്പുറം: സുന്നി ബാല സംഘം മദ്‌റസാ യൂനിറ്റ് രൂപവത്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വി കെ പടിയില്‍ നടന്നു. സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ ഉദ്ഘാടനം ചെയ്തു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, മുഹമ്മദലി മുസ്‌ലിയാര്‍ പൂക്കോട്ടൂര്‍, എം സി മൗലവി മോങ്ങം, ഫൈസല്‍ അഹ്‌സനി വെട്ടിച്ചിറ, എ ശിഹാബുദ്ദീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, എം ദുല്‍ഫുക്കാറലി സഖാഫി സംബന്ധിച്ചു. ജില്ലാതല ഉദ്ഘാടനത്തിന് ശേഷം ഈമാസം 14ന് മദ്‌റസകളില്‍ ‘മഴവില്‍ ഡേ’ ആചരിച്ച് സുന്നി ബാല സംഘം യൂനിറ്റ് കമ്മിറ്റികള്‍ നിലവില്‍ വരും. ഡിവിഷന്‍ തലങ്ങളില്‍ മുദബ്ബിര്‍ സംഗമം, റബീഉല്‍ അവ്വല്‍ വിളംബര ജാഥ, നേരറിവ് പദ്ധതികള്‍ സമിതിക്ക് കീഴില്‍ നടക്കും.