ഗോവിന്ദാപുരം ചെക്ക്‌പോസ്റ്റില്‍ നാല് കിലോ കഞ്ചാവ് പിടികൂടി

Posted on: December 12, 2014 9:21 am | Last updated: December 12, 2014 at 9:21 am

കൊല്ലങ്കോട്: ഗോവിന്ദാപുരം ചെക്ക് പോസ്റ്റില്‍ കൊല്ലങ്കോട് പോലിസ് നടത്തിയ വാഹന പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി.
പഴനി-ഗുരുവായൂര്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി.സി ബസിനകത്ത് ലെഗേജ് വെയ്ക്കുന്ന റാക്കില്‍ വെച്ച രണ്ട് ബാഗുകളില്‍ നിന്നാണ് നാല് കിലോ കഞ്ചാവ് ലഭിച്ചത്.
ക്രിസ്തുമസ് പുതുവര്‍ഷത്തോടെ അനുബന്ധിച്ച് പ്രത്യേക പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് പിടികൂടാനായത്.
കടത്താന്‍ ശ്രമിച്ച പ്രതികളെ കണ്ടെത്താനായില്ല. പ്രതികളെ കണ്ടെത്തുന്നതിനായും കഞ്ചാവിന്റെ കടത്തുതടയുന്നതിനും കൂടുതല്‍ പരിശോധന ശക്തമാക്കുമെന്ന് കൊല്ലങ്കോട് സി ഐ ഇന്‍ചാര്‍ജ്ജ് നെന്മാറ സി ഐ സി ആര്‍ സന്തോഷ് പറഞ്ഞു.
എസ് ഐ വി ഹരിദാസ്, ജി എസ് ഐ രാജു, എസ് ജി ഐ ഗണേശന്‍, എസ് സി പി ഒ ചന്ദ്രന്‍, ടി ആര്‍ സുനില്‍കുമാര്‍, പ്രദീപ്, അഭിലാഷ് ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.