മര്‍കസ് സമ്മേളന സന്ദേശജാഥ നാളെ

Posted on: December 12, 2014 9:20 am | Last updated: December 12, 2014 at 9:20 am

മണ്ണാര്‍ക്കാട്: രാജ്യത്തോടൊപ്പം ജനങ്ങളോടൊപ്പം പ്രമേയത്തില്‍ ഈമാസം 18 മുതല്‍ 21 വരെ നടക്കുന്ന കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി അലനല്ലൂര്‍ സോണ്‍ എസ് വൈ എസ്, എസ് ജെ യു സംയുക്തമായി വാഹന പ്രചരണജാഥ നാളെ രാവിലെ 9മണിക്ക് തുടക്കമാകും.
ശഫീഫ് സഖാഫിയുടെ നേതൃത്വത്തില്‍ രാവിലെ 9മണിക്ക് കോട്ടോപ്പാടം കുതിരമ്പട്ട മഖാം സിയാറത്തോടെ തുടങ്ങി കൊടുവാളിപ്പുറം, പുറ്റാനിക്കാട്, കാഞ്ഞിരംകുന്ന്, മാളിക്കുന്ന്, തെയ്യോട്ടുചിറ, കൂമന്‍ഞ്ചേരി കുന്ന്,.കുളപ്പറമ്പ്, വഴങ്ങല്ലി, ആറ്റീരിപാറ, കൊമ്പക്കല്‍ക്കുന്ന് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ഹമീദ് മളാഹിരി, സിദ്ദീഖ് കോട്ടോപ്പാടം, റശീദ് സഖാഫി കൊമ്പക്കല്‍ക്കുന്ന്, സൈതാലി മാസ്റ്റര്‍, നാസര്‍ മാസ്റ്റര്‍, ഹാഫിള് മുസ്തഫ സുഹ്‌രി എന്നിവരായിരിക്കും ജാഥാംഗങ്ങള്‍. ഇസ്മാഈല്‍ ഫൈസി ജാഥക്യാപറ്റനായ് ജാഥ നാട്ടുകല്‍ മഖാം സിയാറത്തോടെ തുടങ്ങും. മാണിക്യപറമ്പ്, കരിങ്കല്ലാത്താണി, നാട്ടുകല്‍, കുന്നുപുറം, കിഴക്കുംപുറം, കരിപ്പമണ്ണ, കരിമ്പുഴ, തോട്ടര, കാവുണ്ട, കോട്ടപ്പുറം, കുലിക്കിലിയാട്, ആര്യാമ്പാവ്, കൊടക്കാട്, കൊമ്പം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. മുഹമ്മദ് കുട്ടി സഖാഫി പാലോട്, യൂസഫ് സഅദി തെയ്യോട്ടുചിറ, കുഞ്ഞുമുഹമ്മദ് കോട്ടോപ്പാടം, അബ്ദുള്ള മാസ്റ്റര്‍, നൗഷാദ് കൊടക്കാട്, സിദ്ദീഖ് അഹ്‌സനി കൊമ്പം, സ്വാദിഖ് കോട്ടപ്പുറം ജാഥാംഗങ്ങളായിരിക്കും. രണ്ട് ജാഥങ്ങളും വൈകീട്ട് ആറരക്ക് അലനല്ലൂര്‍ സെന്ററില്‍ സമാപിക്കും. സമാപന സമ്മേളനം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. തൗഫീഖ് അല്‍ഹസനി ജൈനിമേട് മുഖ്യപ്രഭാഷണം നടത്തും. ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, കെ ഉണ്ണീന്‍കുട്ടി സഖാഫി, സിദ്ദീഖ് അഹ് സനി, ഷൗക്കത്തലി സഖാഫി, സിറാജുദ്ദീന്‍ സഖാഫി അലനല്ലൂര്‍, മുസ്തഫ സഖാഫി തെയ്യോട്ടുച്ചിറ പങ്കെടുക്കും.

മര്‍കസ് സമ്മേളന സന്ദേശപ്രഭാഷണം നാളെ

വടക്കഞ്ചേരി: എസ് വൈ എസ് ആലത്തൂര്‍ സോണ്‍ കമ്മിറ്റി നടത്തുന്ന മര്‍കസ് സമ്മേളന സന്ദേശ പ്രഭാഷണം 13ന് വൈകീട്ട് 6മണിക്ക് പഞ്ചായത്ത് കല്യാണമണ്ഡപ ഗ്രൗണ്ടില്‍ നടക്കും. സി ഐ എസ് പി സുധീരന്‍ ഉദ്ഘാടനംചെയ്യും. ഷിഹാബുദ്ദീന്‍ സഖാഫി കാക്കനാട് മുഖ്യപ്രഭാഷണം നടത്തും. എസ്‌ജെ യു ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് തങ്ങള്‍ പഴമ്പാലക്കോട് അധ്യക്ഷത വഹിക്കും. അഷറഫ് മമ്പാട്, റഫീഖ് ചുണ്ടക്കാട്, ഷിഹാബുദ്ദീന്‍ സഖാഫി, പി എം കെ തങ്ങള്‍, അബ്ദുറശീദ് അല്‍ഹസനി, നവാസ് പഴമ്പാലക്കോട്, ഇസ്മാഈല്‍ മദനി പ്രസംഗിക്കും. ശരീഫ് സഖാഫി സ്വാഗതവും എസ് ബശീര്‍ നന്ദിയും പറയും.

തൃത്താലയില്‍ പ്രചരണം സജീവമായി

കൂറ്റനാട്: മര്‍കസ് 37-ാം വാര്‍ഷികം 17-ാം സനദ്ദാന സമ്മേളനത്തിന്റെ തൃത്താല മേഖല പ്രചരണം സജീവമായി. ഫഌക്‌സുകളും, ബോര്‍ഡുകളും, ചുമരെഴുത്തുകളും തുടങ്ങി വിവിധ മേഖല സോണ്‍, സെക്റ്റര്‍ സുന്നി സ്ഥാപനങ്ങളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥയും സജീവമാണ്. മേഖലയില്‍ നിന്നും സമ്മേളന വേധിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകരും അനുഭാവികളും, നാട്ടുകാരും.
കൊല്ലങ്കോട്:മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ്, എസ് എസ് എഫ് നണ്ടന്‍കിഴായ യൂനിറ്റ് സംയുക്തമായി വാഹനപ്രചരണജാഥ നടത്തി. കൊല്ലങ്കോട് നിന്നാരംഭിച്ച ജാഥയില്‍ റിയാസ് മുസ് ലിയാര്‍ കീഴ്ച്ചിറ മുഖ്യപ്രഭാഷണം നടത്തി.സമാപന സ്വീകരണകേന്ദ്രമായ നണ്ടന്‍കിഴായയില്‍ ബശീര്‍ സഖാഫി വണ്ടിത്താവളം മുഖ്യപ്രഭാഷണം നടത്തി. മന്‍സൂര്‍ നണ്ടന്‍കിഴായ്, മുഹമ്മദ് നിഷാദ്, അബ്ദുള്‍ഖാദര്‍ മുസ് ലിയാര്‍, ഉമര്‍ അലി, ഫയാസ്, അബ്ദുറശീദ് പങ്കെടുത്തു.