വിവാഹം കഴിക്കാന്‍ യുവതി മതം മാറി; മുസാഫര്‍ നഗറില്‍ സംഘര്‍ഷം

Posted on: December 12, 2014 12:44 am | Last updated: December 12, 2014 at 12:44 am

കൊല്‍ക്കത്ത: കാമുകനെ വിവാഹം ചെയ്യാന്‍ യുവതി മതം മാറിയ സംഭവത്തെ തുടര്‍ന്ന് മുസാഫര്‍ നഗറില്‍ സംഘര്‍ഷം. ചപ്പര്‍ ഗ്രാമത്തിലാണ് ഹോംഗാര്‍ഡായ ഈശ്വര്‍ സിംഗിനെ വിവാഹം കഴിക്കാന്‍ യുവതി മതപരിവര്‍ത്തനം നടത്തിയത് വിവാദമായിരിക്കുന്നത്. കഴിഞ്ഞ മാസം മൂന്നിനാണ് ഇരുവരുടെയും വിവാഹം നടന്നത്.
സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഇരുവരും കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അവര്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്.
സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. മുന്‍കരുതലെന്ന നിലക്ക് കൂടുതല്‍ പോലീസ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് പറഞ്ഞു.