കാണികള്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കും: ജെയിംസ്‌

Posted on: December 12, 2014 2:41 am | Last updated: December 11, 2014 at 11:41 pm

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തിച്ചത്. കാണികളുടെ പിന്തുണയില്‍ ടീം ഫൈനലില്‍ കടക്കും- കോച്ച് ഡേവിഡ് ജെയിസ് പറഞ്ഞു.
ആദ്യ റൗണ്ട് മല്‍സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ടുവെന്നതു കൊണ്ട് അടുത്ത മല്‍സരത്തെ അതേ രീതിയില്‍ വിലയിരുത്താനാകില്ല. നാളെ ഹോംഗ്രൗണ്ടിലെ ആദ്യപാദ സെമിയില്‍ കൂടുതല്‍ കരുതലോടെയുള്ള കളിയാണ് ടീം പുറത്തെടുക്കുകയെന്നും ഡേവിഡ് ജെയിംസ് കൂട്ടിച്ചേര്‍ത്തു. കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈ എഫ്.സി മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ സ്റ്റേഡിയത്തിനു മുമ്പിലെ കൗണ്ടറുകള്‍ വഴി ആരംഭിക്കുമെന്ന ടീം അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് വില്‍പനയക്കായി 14 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ലഭിക്കുമെന്നും ഇവര്‍ അറിയിച്ചു.
നാളെ വൈകീട്ട് 7 നാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കിക്കോഫ്.