Connect with us

Malappuram

കുണ്ടൂര്‍ ഉറൂസ്: പന്തലിന് കാല്‍നാട്ടി

Published

|

Last Updated

തിരൂരങ്ങാടി: ഈമാസം 22മുതല്‍ 25 വരെ കുണ്ടൂര്‍ ഗൗസിയ്യാ നഗറില്‍ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് ഒമ്പതാം ഉറൂസിനുള്ള പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനി നിര്‍വഹിച്ചു. സയ്യിദ് ഫള്ല്‍ ജിഫ്‌രി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, ഹംസ അഹ്‌സനി തെന്നല, ഹസന്‍ സഖാഫി തറയിട്ടാല്‍, എന്‍ പി ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍, വി ടി ഹമീദ് ഹാജി, വളപ്പില്‍ അലവി ഹാജി, അബൂബക്കര്‍ അഹ്‌സനി തെന്നല തുടങ്ങിയവര്‍ സംബന്ധിച്ചു. രാത്രി നടന്ന ബുര്‍ദാ മജ്‌ലിസില്‍ പി എസ് കെ മൊയ്തു ബാഖവി മാടവന പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കി. ഈമാസം 22,23,24,25 തീയതികളില്‍ നടക്കുന്ന ഉറൂസ് പരിപാടിയില്‍ ആത്മീയ സമ്മേളനം, ആദര്‍ശ പഠനം, അനുസ്മരണം, ബുര്‍ദാ വാര്‍ഷികം, ഗൗസിയ്യ മജ്‌ലിസ്, ഹബ്ബുര്‍റസൂല്‍ സമ്മേളനം എന്നിവയിലായി സാദാത്തുക്കളും പണ്ഡിതന്‍മാരും മന്ത്രിമാരും എം എല്‍ എമാരും സാംസ്‌കാരിക നായകരും പങ്കെടുക്കും.