കോഴിക്കോട്: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മീഡിയ മിഷന്‍ നാളെ നടക്കും. സോഷ്യല്‍ മീഡിയയിലെ ദഅ്‌വാ പ്രവര്‍ത്തകരുടെ വിപുലമായ സംഗമമാണ് ‘മീഡിയ മിഷന്‍ 2014’ ലക്ഷ്യമാക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത സെന്ററിലെ എക്‌സിക്യൂട്ടീവ് ഹാളില്‍ ആരംഭിക്കുന്ന സംഗമത്തില്‍ സോഷ്യല്‍ മീഡിയയിലെ ദഅ്‌വാ സാധ്യതകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും പ്രമുഖ നേതാക്കളും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും നേതൃത്വം നല്‍കും. പൊതുസങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി പ്രബോധന രംഗത്ത് നവതരംഗം സൃഷ്്ടിക്കാനുള്ള ഏകോപിച്ച പദ്ധതികള്‍ക്ക് സംഗമം രൂപം നല്‍കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.