ധൂര്‍ത്തിനും ലഹരിക്കുമെതിരെ യുവസന്ദേശയാത്ര

Posted on: December 12, 2014 12:33 am | Last updated: December 11, 2014 at 11:33 pm

ആലപ്പുഴ: കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധൂര്‍ത്തിനും ലഹരിക്കുമെതിരെ യുവസന്ദേശയാത്ര നടത്തുന്നു. മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് സാദത്ത് ഹമീദ് ജാഥാ ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ മാലേത്ത് വൈസ് ക്യാപ്റ്റനുമായുള്ള യുവസന്ദേശയാത്ര ജനുവരി 26ന് കാസര്‍കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവാഹ സത്കാരങ്ങള്‍ക്കും വിവാഹത്തിലെ മറ്റ് ചടങ്ങുകളും ആര്‍ഭാടമാക്കാന്‍ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഇതിനെതിരെ വ്യാപകമായ ബോധവത്കരണം ലക്ഷ്യമാക്കിയാണ് ജമാഅത്ത് യൂത്ത് കൗണ്‍സില്‍ യുവസന്ദേശയാത്ര. മദ്യത്തിനും ലഹരി ഉപയോഗത്തിനുമെതിരെ ബോധവത്കരണവും ഇതോടൊപ്പം നടത്തുമെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തിലെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.