Connect with us

Kerala

വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യയാത്ര

Published

|

Last Updated

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യയാത്ര നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്ലസ്ടുവരെയുള്ള കുട്ടികള്‍ക്കാണ് സൗകര്യം ലഭിക്കുക. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ കണ്‍സെഷന്‍ കാര്‍ഡ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യയാത്രക്ക് അനുമതി ലഭിക്കുകയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഒരു വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ശേഷമായിരിക്കും പദ്ധതി വിപുലീകരിക്കുക. ഒരു ദിവസം രണ്ട് യാത്രയായിരിക്കും സൗജന്യമായി ലഭിക്കുക.

---- facebook comment plugin here -----

Latest