സൈറ്റുകള്‍ ബ്രൗസ് ചെയ്യാനുമാകും ഗൂഗിള്‍ ക്രോം കാസ്റ്റ് ഇന്ത്യയിലും

Posted on: December 10, 2014 9:09 pm | Last updated: December 10, 2014 at 9:09 pm

google cromeന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍,ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്നുമുളള ഇന്റര്‍നെറ്റ് വീഡിയോകള്‍ ടിവി സ്‌ക്രീനിലൂടെ കാണാന്‍ സഹായിക്കുന്ന ഗൂഗിള്‍ ക്രോംകാസ്റ്റ് ഇന്ത്യയിലെത്തി. വില 2,999 രൂപ മാത്രം. ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ സ്‌നാപ്ഡീല്‍ വഴി മാത്രമാണ് ക്രോം കാസ്റ്റിന്റെ വില്‍പ്പന.
രണ്ടിഞ്ച് നീളം മാത്രമുളള ഉപകരണമാണ് ക്രോംകാസ്റ്റ് ഡോംഗിള്‍. ഇത് ടിവിയുടെ എച്ച്ഡിഎംഐ പോര്‍ട്ടുമായി കണക്ട് ചെയ്തശേഷം ടാബില്‍ നിന്നോ മൊബൈലില്‍ നിന്നോ ലാപ്പില്‍ നിന്നോ വീഡിയോ ഉളളടക്കം ടിവിയിലെത്തിക്കാം.ഉളളടക്കം സ്ട്രീം ചെയ്യുന്നതിനിടെ ഉപയോക്താവിന് മറ്റു