സ്‌കൂള്‍ കായികമേള; എറണാംകുളം കിരീടം ഉറപ്പിച്ചു

Posted on: December 10, 2014 8:06 pm | Last updated: December 10, 2014 at 8:06 pm

School-meet-new-WEBതിരുവനന്തപുരം: 58ാംമത്് സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം ഉറപ്പിച്ചു. 72 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളത്തിന് 224 പോയിന്റുകളായി. രണ്ടാം സ്ഥാനത്തുള്ള പാലക്കാട് 153 പോയിന്റുകളുമായി ഏറെ പിന്നിലാണ്. 122 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് പറളി സ്‌കൂളും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളും ഇഞ്ചോടിച്ച് പോരാട്ടത്തിലാണ്.
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ അഞ്ച് പുതിയ മീറ്റ് റെക്കോര്‍ഡുകളാണ് ട്രാക്കില്‍ പിറന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ഡൈബി ട്രിപ്പിള്‍ സ്വര്‍ണ നേട്ടവുമാണ് ഇന്ന് ട്രാക്ക് വിട്ടത്.100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഓംകാര്‍നാഥ് ഇന്ന് സ്വര്‍ണം നേടി. പാലക്കാട് പറളി സ്‌കൂളിന്റെ അഫ്‌സല്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്ത് പുതിയ സംസ്ഥാന റെക്കോര്‍ഡിട്ടു.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ അപര്‍ണ റോയും ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ശ്രീഹരി വിഷ്ണുവും ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളിന്റെ കെ.ആര്‍. ആതിരയും സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡൈബി സെബാസ്റ്റ്യനുമാണ് പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ സ്‌നന്തമാക്കിയത്.