ദേശീയ ഗെയിംസ്: റണ്‍ കേരള റണ്‍ ജനുവരിയില്‍

Posted on: December 10, 2014 10:28 am | Last updated: December 10, 2014 at 10:28 am

gamesകോഴിക്കോട്: ദേശീയ ഗെയിംസിന് മുന്നോടിയായി പ്രമുഖ വ്യക്തികളെ അണിനിരത്തി നടത്തുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം ജനുവരിയില്‍ നടക്കും.
ഗെയിംസിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം 13ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കലക്ടര്‍ സി എ ലത അധ്യക്ഷത വഹിക്കും.’റണ്‍ കേരള റണ്‍’ നടത്താനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാതലത്തില്‍ നടത്തും. 13ന് ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനായി അതാത് ജില്ലകളിലെ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രി ഡോ. എം കെ മുനീറിനാണ് ജില്ലയുടെ ചുമതല.