Connect with us

Kannur

താജുല്‍ ഉലമാ ഒന്നാം ആണ്ട് നേര്‍ച്ച: സംഘാടക സമിതി രൂപവത്കരിച്ചു

Published

|

Last Updated

പയ്യന്നൂര്‍: കേരളീയ മുസ്‌ലിം നവോഥാന സാരഥിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദീര്‍ഘകാല പ്രസിഡന്റുമായിരുന്ന താജുല്‍ ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങളുടെ ഒന്നാം ആണ്ട് നേര്‍ച്ച 2015 ജനുവരി 20,21,22 തീയതികളില്‍ എട്ടിക്കുളത്ത് നടക്കും. പരിപാടി വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി.
ഭാരവാഹികളായി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ (ചെയ.) എം യൂസുഫ് ഹാജി പെരുമ്പ (വര്‍ക്കിംഗ് ചെയ.), അബ്ദുല്ലത്തീഫ് സഅദി പഴശ്ശി (ജന. കണ്‍.) എം ടി പി ഇസ്മാഇല്‍ (വര്‍ക്കിംഗ് കണ്‍.) ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, കല്‍തറ അബ്ദുല്‍ ഖാദര്‍ മദനി, എ ബി സുലൈമാന്‍ മാസ്റ്റര്‍ പയ്യന്നൂര്‍, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, കരീം ഹാജി മണക്കാട്, ബി എസ് ഹംസ ഹാജി ഉള്ളാള്‍, മഹ്മൂദ് മുസ്‌ലിയാര്‍ കുടക്, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, എം മുഹമ്മദ് കുഞ്ഞി ഹാജി എട്ടിക്കുളം, ബാവ ഹാജി മംഗലാപുരം, ടി സി മുഹമ്മദ് കുഞ്ഞി ഹാജി ചെറുവത്തൂര്‍, പി പി മുഹമ്മദ് കുഞ്ഞി മൗലവി ഓണപ്പറമ്പ്, എസ് എ പി മുഹമ്മദ് കുഞ്ഞി ഹാജി എട്ടിക്കുളം (വൈസ് ചെയര്‍മാന്‍മാര്‍), അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, അഷ്‌റഫ് സഖാഫി കടവത്തൂര്‍, ഫൈളു റഹ്മാന്‍ ഇര്‍ഫാനി, ഹാരിസ് മാട്ടൂല്‍, അമീന്‍ മൗലവി, സിറാജ് ഇരിവേരി, (കണ്‍വീനര്‍മാര്‍) എസ് പി ഉമര്‍ ഹാജി പെരുമ്പ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പട്ടുവം കെ പി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു.

---- facebook comment plugin here -----

Latest