ഇസ്‌റാഈല്‍ 19 ഫലസ്തീന്‍ യുവാക്കളെ അറസ്റ്റ് ചെയ്തു

Posted on: December 10, 2014 1:13 am | Last updated: December 9, 2014 at 11:13 pm

ജറൂസലം: ഇസ്‌റാഈല്‍ സൈന്യം തീവ്രവാദ കുറ്റം ആരോപിച്ച് 19 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ ഇവരില്‍ ക്രിമിനല്‍ കുറ്റങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് സൈനിക വക്താവ് പറഞ്ഞു. 19 പേരില്‍ അഞ്ച് പേര്‍ ഹമാസ് പ്രവര്‍ത്തകരാണെന്നും ഇവരെ ഞായറാഴ്ച നാബുലസ്, റാമല്ല നഗരങ്ങള്‍ക്കടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും സൈന്യം അവകാശപ്പെട്ടു. മൂന്ന് പേരെ ഹെബ്രോന്‍, തുല്‍കാം ഗ്രാമത്തില്‍ വെച്ചും മറ്റുള്ളവരെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുമാണ് പിടികൂടിയത്. കല്ലേറ് നടത്തല്‍, വാഹനങ്ങളില്‍ പെട്രോള്‍ ബോംബ് സ്ഥാപിച്ചുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ പങ്കുെണ്ടന്ന് സംശയിച്ചതിനെ തുടര്‍ന്നാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് സൈന്യം അവകാശപ്പെട്ടു. മറ്റുള്ളവരെയും നിയമവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.