ദുബൈ: മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായിദുബൈ മര്‍കസ് കമ്മിറ്റി സംഘടിപ്പിക്കുന്ന മര്‍കസ് ഡേ ഡിസംബര്‍ 12 (വെള്ളി)ന് നടക്കും. ഖിസൈസ് മദീന മാളിനു പിന്‍വശമുള്ള ഇന്ത്യന്‍ അക്കാഡമി സ്‌കൂള്‍ഓഡിറ്റോറിയത്തില്‍വൈകീട്ട് ആറ് മണിമുതലാണ് പരിപാടികള്‍.
മര്‍കസ് മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനും സമ്മേളന പ്രചാരണത്തിനുമാണ്മര്‍കസ് ഡേ നടത്തുന്നത്. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഡോ. ഫാറൂഖ് നഈമി കൊല്ലംമുഖ്യ പ്രഭാഷണം നടത്തുന്ന പരിപാടിയില്‍ ഔഖാഫ് പ്രതിനിധികളടക്കം പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. കുടുംബങ്ങള്‍ക്കുള്ളസൗകര്യവുംവൈകിട്ട് 6 മുതല്‍ 7 വരെഖിസൈസ്‌മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പ്രത്യേകവാഹന സൗകര്യവുംഏര്‍പ്പെടുത്തിയിട്ടുണ്ട്.വിവരങ്ങള്‍ക്ക്: 04-2973999.