സ്‌കൂള്‍ മീറ്റ്: ജോയ്പ്രസാദും ഡൈബിയും വേഗമേറിയ താരങ്ങള്‍

Posted on: December 9, 2014 4:43 pm | Last updated: December 10, 2014 at 12:29 am

JYOTHI PRASAD SCHOOL MEET SR 100 GOLDതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജോയ്പ്രസാദും ഡൈബി സെബാസ്റ്റ്യനും വേഗമേറിയ താരങ്ങള്‍. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തിലാണ് കാസര്‍കോട് നയ്മര്‍മൂല സ്‌കൂളിലെ ജോയ് പ്രസാദ് വേഗമാറിയ താരമായത്. പെണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ സെന്റ് മേരീസ് എച്ച് എസ് എസിലെ ഡൈബി സെബാസ്റ്റ്യനും വേഗമേറിയ താരമായി. ഫോട്ടോ ഫിനിഷില്‍ ഉഷ സ്‌കൂളിലെ ഷെഹര്‍ബാനയെ പിന്തള്ളിയാണ് ഡൈബി സ്വര്‍ണം നേടിയത്.

സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശൂര്‍ നാട്ടിക ഗവ. എച്ച് എസ് എസിലെ പി ഡി അഞ്ജലിയും ആണ്‍കുട്ടികളുടേതില്‍ തിരുവനന്തപുരം സായിയിലെ അഭിനവും സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഓം കാര്‍ നാഥിനാണ് സ്വര്‍ണം.