രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ബാലകൃഷ്ണപിള്ളയെ ഒഴിവാക്കി

Posted on: December 9, 2014 2:52 pm | Last updated: December 10, 2014 at 12:28 am

ganesh and pillaiതിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്ന യുഡിഎഫ് നേതാക്കളില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ ഒഴിവാക്കി. കൂടിക്കാഴ്ച നടത്തുന്ന യുഡിഎഫ് ഘടകക്ഷി നേതാക്കളുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ല. ഗണേഷ് കുമാര്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിന് പിന്നാലെയാണിത്.
രാഹുല്‍ ഗാന്ധിയെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ഒഴിവാക്കിയതും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷിനേയും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. ഗണേഷ് കുമാറിനെ യുഡിഎഫ് യോഗങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.