ഡിസ്കസ് ത്രോയില്‍ എറണാകുളത്തിന്റെ ആധിപത്യം

Posted on: December 9, 2014 12:02 am | Last updated: December 9, 2014 at 1:25 am

തിരുവനന്തപുരം: സംസ്ഥാന സ്‌കൂല്‍ കായികമേളയില്‍ പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയില്‍ ആദ്യ മൂന്ന്് സ്ഥാനങ്ങളും എറണാകുളംജില്ലക്ക്. മാര്‍ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സി ആതിരയാണ് 31.95 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയത്. എറണാകുളം മതിരപ്പിള്ളി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അലീന ജോസഫും (31.65 മീറ്റര്‍) രണ്ടാസ്ഥാനവും, കോതമംഗലം സെന്റ്‌ജോര്‍ജ് എച്ച് എസ് എസിലെ നിസ്റ്റിമോള്‍ സി ഏനക്കലാണ് മൂന്നാമതെത്തിയത്.
എറിഞ്ഞിട്ടത് 31.30 മീറ്റര്‍. മാര്‍ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വേണ്ടി കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാന മീറ്റില്‍ പങ്കെടുക്കുന്ന ആതിര ആദ്യമായാണ് ഒന്നാമതെത്തുന്നത്. കാസര്‍കോട് ബല്ല സ്വദേശിനിയായ ആതിര നേരത്തെ കാസര്‍കോട് ബെല്ല ഈസ്റ്റ് സ്‌കൂളിന് വേണ്ടി നേരത്തെ ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ രണ്ടാംസ്ഥാനം നേടിയിരുന്നു. ചന്ദ്രന്‍-പുഷ്പ എന്നീ പോലീസ് ദമ്പതികളുടെ മകളായ ആതിര പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.