Connect with us

International

ഇസിലിനെതിരെ തുര്‍ക്കിയുടെ സഹായം തേടി യൂറോപ്യന്‍ യൂനിയന്‍

Published

|

Last Updated

ലണ്ടന്‍: ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള നീക്കങ്ങളില്‍ തുര്‍ക്കിയുടെ സഹായം തേടി യുറോപ്യന്‍ വിദേശകാര്യ മേധാവി ഫെഡറിക് മോഗെറിനി തുര്‍ക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സിറിയയില്‍ നടക്കുന്ന ആക്രമണത്തില്‍ സഹായം അഭ്യര്‍ഥിച്ചാണ് കൂടിക്കാഴ്ച. യൂറോപ്യന്‍ യൂനിയന്റെ പ്രധാനപ്പെട്ട അജന്‍ഡകളില്‍ ഒന്നായി സിറിയയിലെ ഇസില്‍ പ്രതിസന്ധി മുന്നോട്ടുകൊണ്ടുപോകുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയെന്ന് യൂറോപ്യന്‍ യൂനിയന്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുര്‍ക്കിയുടെ ഇ യു അംഗത്വത്തെ കുറിച്ചും ചര്‍ച്ച നടന്നതായാണ് വിവരം. ഇസില്‍ തീവ്രവാദ സംഘത്തിലേക്ക് യൂറോപ്പില്‍ നിന്ന് നിരവധി പേര്‍ പോകുന്നതും തിരിച്ചുവരുന്നതും രാജ്യത്തിന് വലിയ ഭീഷണിയായിട്ടുണ്ടെന്നും അവര്‍ വിലയിരുത്തുന്നുണ്ട്. തുര്‍ക്കിയുടെ അതിര്‍ത്തി കടന്നാണ് അധിക പേരും ഇസില്‍ തീവ്രവാദ സംഘത്തിലെത്തുന്നത്. തുര്‍ക്കിയെക്കൊണ്ട് അതിര്‍ത്തി അടപ്പിക്കുകയെന്നതാണ് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളിലൊന്ന്. പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാനുമായുള്ള ചര്‍ച്ചക്ക് വേണ്ടി മോഗെറിനിയും ജോഹന്നസ് ഹാനും മനുഷ്യാവകാശ കമ്മീഷണര്‍ ക്രിസ്റ്റോസ് സ്റ്റിലിയാനിഡസും ആണ് തുര്‍ക്കിയിലെത്തിയത്. ദക്ഷിണ മേഖലയിലെ അഭയാര്‍ഥി ക്യാമ്പിലും സംഘം സന്ദര്‍ശനം നടത്തും. തുര്‍ക്കിയെ യൂറോപ്യന്‍ യൂനിയനില്‍ എടുക്കുമെന്ന വാഗ്ദാനം മുന്നില്‍ വെച്ചായിരിക്കും ചര്‍ച്ചയെന്നാണ് സൂചന.

Latest