ഹയര്‍ സെക്കന്‍ഡറി: പരീക്ഷാ തീയതി നീട്ടി

Posted on: December 9, 2014 6:00 am | Last updated: December 10, 2014 at 12:28 am

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് 600 രൂപ സൂപ്പര്‍ഫൈനോടെ ഫീസ് അടയ്‌ക്കേണ്ട തീയതി ഈ മാസം 15 വരെ നീട്ടി. മറ്റ് തീയതികള്‍ക്ക് മാറ്റമില്ല. എന്നാല്‍ 2014 ആഗസ്റ്റില്‍ നടന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം വൈകി പ്രസിദ്ധീകരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രണ്ടാം വര്‍ഷ പരീക്ഷക്ക് പിഴ ഒടുക്കാതെ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഈ മാസം 18 വരെ അനുവദിച്ചു.
അപേക്ഷ സ്വീകരിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍, വിദ്യാര്‍ഥികള്‍ ഈ വിഭാഗത്തില്‍പ്പെട്ടതാണെന്ന് ഉറപ്പാക്കുകയും വിവരത്തിനുള്ള സാക്ഷ്യപത്രം തയ്യാറാക്കി സ്‌കൂളില്‍ സൂക്ഷിക്കേണ്ടതുമാണെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.