ജെ എസ് എസിനെ ഘടകകക്ഷിയാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പിണറായി

Posted on: December 8, 2014 7:29 pm | Last updated: December 8, 2014 at 7:41 pm

pinarayiകൊച്ചി: ജെ എസ് എസിനെ എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാക്കുന്ന കാര്യം നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ എല്‍ ഡി എഫില്‍ കൂട്ടായ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും ഇതുസംബന്ധിച്ച് ചിലര്‍ക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തിലെ മാവോയിസ്റ്റ് ഭീഷണി ഗൗരവമായി എടുക്കണമെന്നും, സംസ്ഥാനം ജാഗ്രത പുലര്‍ത്തണമെന്നും പിണറായി പറഞ്ഞു.