ഐ എ എം ഇ മലപ്പുറം സോണ്‍ കലോത്സവം തുടങ്ങി

Posted on: December 7, 2014 9:33 am | Last updated: December 7, 2014 at 9:33 am

മലപ്പുറം: ഐ എ എം ഇ മലപ്പുറം സോണ്‍ സഹോദയ സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റിന് മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ തുടക്കായി. പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു.
നാലു വിഭാഗങ്ങളിലായി നൂറ്റി മുപ്പത്തിയൊന്ന് മത്സര ഇനങ്ങളില്‍ ആയിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. പരിപാടിയില്‍ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഐ എ എം ഇ പ്രോഗ്രാം എക്‌സിക്യൂട്ടീവ് പി സി അശ്‌റഫ് മുഖ്യപ്രഭാഷണം നടത്തി.
മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ഇബ്‌റാഹീം ബാഖവി മേല്‍മുറി, മഅ്ദിന്‍ സെക്രട്ടറി പരി മുഹമ്മദ്, ദുല്‍ഫുഖാറലി സഖാഫി, സൈതലവിക്കോയ, ബശീര്‍ പറവന്നുര്‍, ബാവ എരഞ്ഞിമാവ്, ഒ പി സമദ് സഖാഫി പ്രസംഗിച്ചു. ആര്‍ട്‌സ് ഫെസ്റ്റ് കണ്‍വീനര്‍ ഉണ്ണിപ്പോക്കര്‍ സ്വാഗതവും ടി പി അബ്ബാസ് സഖാഫി നന്ദിയും പറഞ്ഞു.