ബി എസ് എന്‍ എല്‍ ടോപ്പ് അപ്പിനൊപ്പം 3ജി ഇന്റര്‍നെറ്റ് സൗജന്യം

Posted on: December 6, 2014 6:23 pm | Last updated: December 7, 2014 at 6:49 am

bsnl-50mb-mobile-internet-fകോഴിക്കോട്: ബി എസ് എന്‍ എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഇന്ന് മുതല്‍ 100, 200 രൂപക്കോ അതിന് മുകളിലോ ടോപ്പ് അപ്പ് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് 3ജി ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കും. 50 എം ബി ഇന്റര്‍നെറ്റ് ഡാറ്റയാണ് ടോപ്പപ്പിനൊപ്പം സൗജന്യമായി ലഭിക്കുക. ഇതിന് ഒരാഴ്ചത്തെ വാലിഡിറ്റിയുമുണ്ടാകും.

മൊബൈല്‍ സേവന ദാതാക്കള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്നതിനിടെയാണ് രാജ്യത്തെ ഏറ്റവും വലിയ 3ജി സേവന ദാതാക്കളായ ബി എസ് എന്‍ എല്‍ പുതുമയാര്‍ന്ന ഓഫര്‍ അവതരിപ്പിച്ചത്. സ്വകാര്യ കുത്തകകള്‍ക്കായി ബി എസ് എന്‍ എല്‍ നയങ്ങള്‍ മാറ്റുന്നുവെന്ന വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഈ ഓഫര്‍ ബി എസ് എന്‍ എല്ലിനെ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

സാധാരണ വാട്‌സ് ആപ്പ് ടെക്‌സ്റ്റ് മെസ്സേജുകള്‍ വായിക്കുന്നതിനും ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നതിനും പി എന്‍ ആര്‍ സ്റ്റാറ്റസ് അറിയുന്നതിനും എല്ലാം 50 എംബി ഇന്റര്‍നെറ്റ് ധാരാളമാണ്.

അതേസമയം നിലവില്‍ 3ജി ഡാറ്റാ എസ് ടി വി ചെയ്തവര്‍ക്ക്  ഇൗ ആനുകൂല്യം ലഭിക്കില്ല.