ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാര്‍ ഡിസംബര്‍ 10ന്; പ്രമുഖര്‍ പങ്കെടുക്കും

Posted on: December 6, 2014 2:50 pm | Last updated: December 6, 2014 at 3:10 pm

markaz

കോഴിക്കോട്: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാര്‍ ഡിസംബര്‍ 10ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ ഉച്ചക്ക് 2 മണിക്ക് നടക്കും.
‘ന്യൂനപക്ഷ വിദ്യാഭ്യാസം: കേരളീയ മാതൃകയുടെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും. മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ ജയകുമാര്‍ ഐ.എ.എസ് മുഖ്യതിഥിയാണ്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തും.
ബാംഗ്ലൂര്‍ അസിം പ്രേംജി സര്‍വ്വകലാശാലയിലെ പ്രൊഫ. അനില്‍ സേത്തി, പ്രമുഖ ചരിത്രകാരന്‍ ഡോ.കെ.കെ.എന്‍ കുറുപ്പ്, പ്രൊഫ.കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ.ഹുസൈന്‍ രണ്ടത്താണി, ഡോ.എം.എ.എച്ച് അസ്ഹരി, സി.മുഹമ്മദ് ഫൈസി, ഡോ.ഹുസൈന്‍ സഖാഫി, മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, ഡോ. അബൂബക്കര്‍ പത്തംകുളം, മുഹമ്മദ് റോഷന്‍ നൂറാനി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരപ്പിക്കും.