Connect with us

Thrissur

നൂതന ജലസേചന മാതൃകയുമായി കാര്‍ഷിക സര്‍വകലാശാല

Published

|

Last Updated

തൃശൂര്‍: ദേശീയ പാതകളുടെഡിവൈഡറുകളില്‍വളര്‍ത്തുന്ന ചെടികള്‍ക്ക്തടസ്സമില്ലാതെജലസേചനം നടത്തുന്നതിനുള്ളഒരുമാതൃകകേരളകാര്‍ഷികസര്‍വ്വകലാശാലവികസിപ്പിച്ചു. സര്‍വകലാശാലാആസ്ഥാനത്തെ റോഡ്ഡിവൈഡറുകളില്‍വളര്‍ത്തുന്ന പച്ചക്കറികൃഷിക്ക്കണികജലസേചനസംവിധാനത്തിലൂടെഹോര്‍ട്ടികള്‍ച്ചര്‍കോളേജിലെകാര്‍ഷികഎഞ്ചിനീയറീംഗ്‌വിഭാഗം ഒരുക്കിയഇതിന്റെ പ്രായോഗിക പ്രദര്‍ശനം അസോസിയേറ്റ് ഡീന്‍ ഡോ. കെ. ഐ.കോശിഉദ്ഘാടനം ചെയ്തു. അക്കാദമിക്ഡയറക്ടര്‍ഡോ.ടി ഈ ജോര്‍ജ്ജ്, ഫിസിക്കല്‍ പ്ലാന്റ് ഡയറക്ടര്‍ഡോ.വി ആര്‍ രാമചന്ദ്രന്‍എന്നിവര്‍സംബന്ധിച്ചു.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ധനസഹായത്തോടെഡിപ്പാര്‍ട്ട്‌മെന്റില്‍ നടക്കുന്ന “നോഡല്‍വാട്ടര്‍ടെക്‌നോളജിസെന്റെര്‍” പദ്ധതിയുടെകീഴില്‍ നടവരമ്പ് വൊക്കേഷണല്‍ഹയര്‍സെക്കണ്ടറിയിലെവിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കൂന്നതിന്റെ ഭാഗമായാണ്ഡിവൈഡറുകളിലെ പച്ചക്കറികൃഷിക്ക്‌സൂക്ഷ്മജലസേചനം നല്‍കുന്നതിന്റെമാതൃകതയ്യാറാക്കിയത്.കേരളത്തിലെദേശീയ പാതകളിലെ നടുവിലുള്ളഡിവൈഡറുകളില്‍ഇപ്പോള്‍ചെയ്യുന്ന ജലസേചനരീതിഗതാഗതത്തിന് മാര്‍ഗ്ഗതടസ്സംവരുത്തൂന്നതുംചിലവേറിയതുംകാര്യക്ഷമതകുറഞ്ഞതുമാകയാല്‍അതിനു പരിഹാരംകാണുന്ന മാതൃകയാണ്ഇവിടെഅവതരിപ്പിച്ചിരിക്കുന്നതെന്ന് പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.കെ.പി. വിശാലാക്ഷി പറഞ്ഞു. ഡോ. പി. കെ. സൂരേഷ്‌കുമാറാണ്പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

---- facebook comment plugin here -----

Latest