Connect with us

Wayanad

15 പേര്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു

Published

|

Last Updated

കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 11 പേര്‍ക്കും പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നാലു പേര്‍ക്കും ചികില്‍സാ സഹായം അനുവദിച്ചതായി പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി അറിയിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലുള്ള തലപ്പുഴ കണ്ണോത്തുമല മോളേക്കുന്നില്‍ കെ.എ. ചിന്നമ്മക്ക് 30,000 രൂപയും ജ•നാ ബധിരയും മൂകയുമായ എള്ളുമന്ദം ചക്കിപ്പറമ്പില്‍ ഫാത്തിമത്ത് സുഹറയുടെ മകള്‍ സാദിയ, ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയിലുള്ള തവിഞ്ഞാല്‍ വാഴയില്‍ മുഹമ്മദലി, പക്ഷാഘാതം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന പുതിയിടം ആഞ്ഞിലിമൂട്ടില്‍ രാജപ്പന്‍ നായര്‍, വിവിധ അസുഖങ്ങള്‍ ബാധിച്ച വാളാട് കാട്ടൂര്‍ കെ.വി. വിജയന്‍ നായര്‍, മസ്തിഷ്‌ക്കസംബന്ധമായ അസുഖം ബാധിച്ച വെള്ളമുണ്ട നിരപ്പില്‍ എം.വി. വിനോദിന്റെ മകള്‍ അനുപ്രിയ, പക്ഷാഘാതം ബാധിച്ച് ചികില്‍സയിലുള്ള തേറ്റമല മോര്‍ല കൃഷ്ണന്‍, അപകടത്തെതുടര്‍ന്ന് ശരീരം തളര്‍ന്ന് ചികില്‍സയിലുള്ള തലപ്പുഴ കണ്ണാടി അബ്ദുള്ള എന്നിവര്‍ക്ക് 25,000 രൂപ വീതവും നട്ടെല്ലിന് ക്ഷതമേറ്റ് ചികില്‍സയില്‍ കഴിയുന്ന വെള്ളമുണ്ട കൊട്ടാരക്കുന്ന് ആശാരിക്കണ്ടി എ.കെ. പാത്തൂട്ടി, വിവിധ അസുഖങ്ങള്‍ ബാധിച്ച വാളാട് വട്ടംകണ്ടത്തില്‍ റോസമ്മ, കാഴ്ചക്കുറവ് ബാധിച്ച പുല്‍പ്പള്ളി വേലിയമ്പം ഉള്ളോപ്പള്ളിച്ചാലില്‍ തോമസിന്റെ കുട്ടികള്‍ എന്നിവര്‍ക്ക് 20,000 രൂപ വീതവുമാണ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്.
പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും വിവിധ രോഗങ്ങള്‍ ബാധിച്ച് ചികില്‍സയിലുള്ള സുഗന്ധഗിരി ടി. കുഞ്ഞിരാമന്‍, തിരുനെല്ലി കൊഴിമൂല കുറുമന്‍, തിരുനെല്ലി നിട്ടറ കരിമ്പന്‍, കാട്ടിക്കുളം ഇരുമ്പുപാലം കോളനിയില്‍ ഗോവിന്ദന്‍ എന്നിവര്‍ക്കാണ് ചികില്‍സാ സഹായം അനുവദിച്ചത്.