കെ എസ് ആര്‍ ടി സി ജീവനക്കാര്‍ കൂട്ട അവധിയെടുത്തു; ശമ്പളം അക്കൗണ്ടിലെത്തി

Posted on: December 6, 2014 3:13 pm | Last updated: December 9, 2014 at 9:03 am

ksrtcആലപ്പുഴ: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച്  ജീവനക്കാര്‍ കൂട്ട അവധിയെടുത്തതിന് പിന്നാലെ കെ എസ് ആര്‍ ടി സി ശമ്പളം നല്‍കിത്തുടങ്ങി. വെെകീട്ടോടെ തന്നെ ജീവനക്കാരുടെ അക്കൗണ്ടില്‍ പണം എത്തിത്തുടങ്ങി.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ഒഴികെയുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളിലെയും കോഴിക്കോട് ഡിപ്പോയിലെയും ഒരു വിഭാഗം ജീവനക്കാരാണ് കൂട്ട അവധിയെടുത്ത് സമരം ചെയ്തത്. ഇതേ തുടര്‍ന്ന് ഭൂരിഭാഗം സര്‍വീസുകളും തടസ്സപ്പെട്ടു.

അതേസമയം ആലപ്പുഴയിലെ ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കാത്തതിനാല്‍ പമ്പാ സര്‍വീസുകള്‍ മുടങ്ങില്ല. മാവേലിക്കരയിലും ജീവനക്കാരുടെ പ്രതിഷേധം ശക്തമാണ്. സുല്‍ത്താന്‍ബത്തേരി, പാലക്കാട് ഉള്‍പ്പെടെയുളള ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങിയിരിക്കുകയാണ്.

ALSO READ  കെ എസ് ആർ ടി സി ശമ്പളം: 65.50 കോടി രൂപ അനുവദിച്ചു