കൃഷിപാഠങ്ങളുമായി ക്യാമ്പ് 12ന്

Posted on: December 5, 2014 2:00 pm | Last updated: December 5, 2014 at 2:57 pm

അബുദാബി: മലയാളി സമാജവും പ്രസക്തിയും ചേര്‍ന്ന് കുട്ടികള്‍ക്ക് ‘കൃഷിയില്‍ ആഭിമുഖ്യം വളര്‍ത്തുക ‘എന്ന ഉദ്ദേശത്തോടുകൂടി തൊട്ടാവാടി കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിക്കും. ഡിസം. 12 (വെള്ളി) രണ്ട് മുതല്‍ അബുദാബി മലയാളി സമാജത്തിലാണ് ക്യാമ്പ്. പരിസ്ഥിതി പ്രവര്‍ത്തകരായ റൂഷ് മെഹര്‍, ഫൈസല്‍ ബാവ, രമേശ് നായര്‍, അഷ്‌റഫ് ചമ്പാട്, ജാസ്സിര്‍ എരമംഗലം, മുഹമ്മദ് അസ്ലാം എന്നിവര്‍ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ പ്രവേശനം സൗജന്യമായിരിക്കും. വിവരങ്ങള്‍ക്ക്: ഫൈസല്‍ ബാവ (055-4316860), രമേശ് നായര്‍ (050-7996759).