Connect with us

Gulf

35 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക്

Published

|

Last Updated

അബുദാബി: മുന്നര പതിറ്റാണ്ട്കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരുവനന്തപുരം സ്വദേശി ടെറന്‍സ് ഗോമസ് നാട്ടിലേക്ക്. തിരുവനന്തവുരം ഐ എസ് ആര്‍ ഒ യോട് ചേര്‍ന്ന്കിടക്കുന്ന സെന്റ് ആഡ്രൂസ് സ്വദേശിയാണ്. 1978 ല്‍ 24-ാം വയസ്സിലാണ് ഗല്‍ഫില്‍ എത്തിയത്. അക്കാലത്ത് യു എ ഇ പുരോഗതിയിലേക്ക് പിച്ചവെച്ചുതുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു.
ആറുമാസം ദുബൈയില്‍ ഒരു കമ്പനിയില്‍ ജോലിചെയ്തതിനുശേഷം അബുദാബിയിലെത്തി. 1979 ല്‍ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മെക്കാനിക്കായി ചേര്‍ന്നു. 35 വര്‍ഷം തുടര്‍ച്ചയായി ഒരേ കമ്പനിയില്‍ ജോലി ചെയ്ത ആത്മനിര്‍വൃതിയോടെ ഈ മാസം അവസാനം സീനിയര്‍ ക്ലാര്‍ക്കായ് വിരമിക്കും. കൈരളി കള്‍ച്ചറല്‍ ഫോറത്തിന്റെ സ്ഥാപകാംഗവും, സെക്രട്ടറി, പ്രസിഡന്റ് എന്നീനിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ജീവകാരൂണ്യപ്രവര്‍ത്തനങ്ങളുടെ കണ്‍വീനറുമാണ.് ചെറുപ്പം മുതല്‍ തുടങ്ങിയ സാമുഹിക സേവന കാരുണ്യപ്രവര്‍ത്തനങ്ങള്‍ പ്രവാസജീവിതത്തിനിടയിലും തുടര്‍ന്നുപോകുന്നു. കേരളസോഷ്യല്‍ സെന്റര്‍ ലൈബ്രേറിയനായും, ജിവകാരുണ്യവിഭാഗം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ശക്തി തിയേറ്റേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: മെട്ടില്‍, മക്കള്‍: വിപിന്‍, സജിന്‍ ഇരുവരും എഞ്ചിനിയറിംഗ് ബിരുദധാരികളാണ്. 35 വര്‍ഷത്തെ പ്രവാസം തനിക്ക് നിറഞ്ഞ സംതൃപ്തിയാണ് നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ശിഷ്ടകാലം നാട്ടില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനത്തിനും, കാരൂണ്യപ്രവര്‍ത്തനത്തിനും നീക്കിവെക്കാനാന്ന് തീരുമാനിച്ചിട്ടുള്ളത്. കൈരളി കള്‍ച്ചറല്‍ ഫോറം എന്‍ പി സി സി മുസഫ്ഫ 11ന് യു എ ഇയിലെ എല്ലാ സംഘടനകളെയും പങ്കെടിപ്പിച്ചുകൊണ്ട് വിപുലമായ യാത്രയയപ്പാണ് ഒരുക്കുന്നത്.