വിവാദ പ്രസ്താവന: മന്ത്രി ഗ്രാമീണ പശ്ചാത്തലമുള്ളവരെന്ന് പ്രധാനമന്ത്രി

Posted on: December 5, 2014 2:40 pm | Last updated: December 5, 2014 at 2:40 pm

modiന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തുന്ന വിധത്തില്‍ പ്രസ്താവന നടത്തിയ കേന്ദ്ര മന്ത്രി നിരഞ്ജന ജ്യോതി ഗ്രാമീണ പശ്ചാത്തലമുള്ളവരാണെന്നും അവരുടെ മാപ്പപേക്ഷ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതുസംബന്ധിച്ച് പാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ഭാഷ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ ഒരു സഹപ്രവര്‍ത്തക മാപ്പ് അപേക്ഷിക്കുമ്പോള്‍ നമ്മള്‍ ഉദാരമനസ്‌ക്കരകാകണം. വിവാദ പരാമര്‍ശത്തിന് മന്ത്രി മാപ്പ് പറഞ്ഞുകഴിഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് കടന്നുവന്ന അവര്‍ ആദ്യമായാണ് പാര്‍ലിമെന്റില്‍ എത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.