കുന്നുമ്മല്‍ ഉപജില്ലാ കലോത്സവം: സംസ്‌കൃതം എച്ച് എസ് വട്ടോളി ചാമ്പ്യന്മാര്‍

Posted on: December 5, 2014 9:23 am | Last updated: December 5, 2014 at 9:23 am

കുറ്റിയാടി: കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം എച്ച് എസ് വട്ടോളി ചാമ്പ്യന്മാരായി. വട്ടോളി നാഷനല്‍ എച്ച് എസ് എസ് രണ്ടാം സ്ഥാനവും ആര്‍ എന്‍ എം എച്ച് എസ് എസ് നരിപ്പറ്റ മൂന്നാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വട്ടോളി ജേതാക്കളായി. ഗവ. ഹയര്‍ സെക്കന്‍ഡറി കുറ്റിയാടി രണ്ടും എ ജെ ജോണ്‍ എച്ച് എസ് എസ് ചാത്തങ്കോട്ടുനട മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തില്‍ ചീക്കോന്ന് യു പി എസ് ചാമ്പ്യന്മാരായി. നാഷനല്‍ എച്ച് എസ് എസ് വട്ടോളി രണ്ടാം സ്ഥാനവും സംസ്‌കൃതം എച്ച് വട്ടോളി മൂന്നാം സ്ഥാനവും നേടി. എല്‍ പി വിഭാഗത്തില്‍ എല്‍ പി എസ് പാലേരി, എം ജെ യു പി കുറ്റിയാടി, പാതിരിപ്പറ്റ യു പി എസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഹൈസ്‌കൂള്‍ സംസ്‌കൃതോത്സവത്തില്‍ വട്ടോളി നാഷനല്‍ എച്ച് എസ് എസും വട്ടോളി സംസ്‌കൃത ഹൈസ്‌കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. ആര്‍ എന്‍ എം എച്ച് എസ് എസ് നരിപ്പറ്റ രണ്ടാം സ്ഥാനവും കായക്കൊടി കെ പി ഇ എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തില്‍ യു പി എസ് ചീക്കോന്ന്, എ എം യു പി കായക്കൊടി, കെ വി കെ എം യു പി സ്‌കൂള്‍ ദേവര്‍കോവില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. അറബിക് കലോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം എച്ച് എസ് വട്ടോളി, ആര്‍ എന്‍ എം എച്ച് എസ് എസ് നരിപ്പറ്റ, കുറ്റിയാടി ജി എച്ച് എസ് എസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.
യു പി വിഭാഗത്തില്‍ എം ഐ യു പി കുറ്റിയാടി, കെ വി കെ എം യു പി എസ് ദേവര്‍കോവില്‍ ഒന്നും രണ്ടും സ്ഥാനം നേടി. പാതിരിപ്പറ്റ യു പി എസും സംസ്‌കൃതം എച്ച് വട്ടോളിയും മൂന്നാം സ്ഥാനം പങ്കിട്ടു. എല്‍ പി വിഭാഗത്തില്‍ എം ഐ യു പി കുറ്റിയാടി, എല്‍ പി എസ് പാലേരി, എല്‍ പി എസ് കള്ളാട് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തി.