കല്ലാച്ചിയില്‍ പീരങ്കി ഉണ്ട കണ്ടെത്തി

Posted on: December 5, 2014 9:22 am | Last updated: December 5, 2014 at 9:22 am

ndp pEERANGI UNDAനാദാപുരം: കുറ്റപ്രം വലിയ കോവിലകത്തിനടുത്ത് നിന്ന് അഞ്ച് കിലോ ഗ്രാം തൂക്കമുള്ള പീരങ്കി ഉണ്ട കണ്ടെത്തി. കുട്ടികള്‍ കായിക പരിശീലനം നടത്തുന്നതിനിടയിലാണ് ഉണ്ട കണ്ടെത്തിയത്. ചരിത്ര ഗവേഷകന്‍ രമേശ് വരിക്കോളി ഈ ചരിത്ര തിരുശേഷിപ്പ് തിരിച്ചറിഞ്ഞു. ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് നാട്ടു രാജ്യങ്ങളുടെ കോട്ടകള്‍ തകര്‍ക്കുന്നതിന് വേണ്ടി പീരങ്കി ഉപയോഗിച്ചിരുന്നു. കുറ്റിപ്രം കോവിലകം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചു മാറ്റുമ്പോഴും പീരങ്കി കണ്ടെത്തിയിരുന്നു. കണ്ടെത്തിയ പീരങ്കി ഉണ്ട പുരാവസ്തു വകുപ്പിന്റെ കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയത്തിലേക്ക് മാറ്റും.