മര്‍കസ് സമ്മേളനം; മദ്‌റസകളില്‍ വിഭവ സമാഹരണം

Posted on: December 5, 2014 9:16 am | Last updated: December 5, 2014 at 9:16 am

മലപ്പുറം: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഭവ സമാഹരണം നടത്തുന്നു. മദ്‌റസകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വിഭവങ്ങള്‍ സമാഹരിക്കുന്നത്. ഇതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് കമ്മിറ്റിക്ക് കീഴില്‍ നടന്ന് വരുന്നത്. അരി, നാളികേരം, പെട്ടെന്ന് കേടുവരാത്ത ഭക്ഷ്യ വിഭവങ്ങള്‍ എന്നിവയാണ് സമാഹരിക്കുക. കൂടാതെ കലക്ഷനും നടത്തും. ഈ മാസം 14 മുതല്‍ 16 വരെ വിഭവങ്ങള്‍ സമാഹരിക്കും. ഈമാസം 17ന് റെയിഞ്ചുകളില്‍ നിന്നും നൂറ് കണക്കിന് വാഹനങ്ങളിലായി ഉച്ചക്ക് രണ്ട് മണിക്ക് രാമനാട്ടുകരയില്‍ നിന്നും പുറപ്പെടും. മുഴുവന്‍ മദ്‌റസാ മാനേജ്‌മെന്റ് അംഗങ്ങളും സഹോദര സംഘ കുടുംബങ്ങളുടെയും സഹായ സഹകരണം ഉണ്ടാവണമെന്ന് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ സയ്യിദ് കെ പി എച്ച് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി, എ കെ കുഞ്ഞീതു മുസ്‌ലിയാര്‍, ഹസ്സന്‍ മുസ്‌ലിയാര്‍, എം മുഹമ്മദ് അഹ്‌സനി, അലവി ഫൈസി കൊടശ്ശേരി, സുലൈമാന്‍ സഖാഫി എടക്കര, മുഹമ്മദ് മുസ്‌ലിയാര്‍, ഫൈസല്‍ അഹ്‌സനി, ലത്വീഫ് മുസ്‌ലിയാര്‍ സംബന്ധിച്ചു.