Connect with us

Kozhikode

എസ് വൈ എസ് പ്രത്യേക സംഗമം നാളെ

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് ജില്ലാ ഭാരവാഹികളുടെ പ്രത്യേക സംഗമം നാളെ കാലത്ത് പത്ത് മണിക്ക് സമസ്ത സെന്ററിലെ എക്‌സിക്ക്യൂട്ടീവ് ഹാളില്‍ ചേരും. സംസ്ഥാന ക്ഷേമകാര്യ സമിതി അംഗങ്ങള്‍, ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജില്ല ക്ഷേമകാര്യ വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് സംസ്ഥാന ക്ഷേമകാര്യ സെക്രട്ടറി ഡോ: മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം അറിയിച്ചു.
എസ് വൈ എസ് ദേശീയകാര്യ സമിതി യോഗം നാളെ കാലത്ത് 11 മണിക്ക് സമസ്ത സെന്ററില്‍ ചേരും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ദേശീയകാര്യ സമിതി സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ അറിയിച്ചു

---- facebook comment plugin here -----

Latest