ചെച്‌നിയയില്‍ തീവ്രവാദി ആക്രമണം; 19 മരണം

Posted on: December 5, 2014 4:23 am | Last updated: December 4, 2014 at 10:24 pm

chechniyaഗ്രോസ്‌നി: ചെച്‌നിയയില്‍ പോലീസും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഒമ്പത് അക്രമികളും കൊല്ലപ്പെട്ടു. ട്രാഫിക് പോസ്റ്റ് അക്രമിക്കാന്‍ എത്തിയതായിരുന്നു അക്രമികള്‍. പ്രാദേശിക മാധ്യമ കെട്ടിടത്തില്‍ ബോംബ് വെക്കുകയും ചെയ്തതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം ഇസ്‌ലാമിക് തീവ്രവാദികളുടെ ഭാഗത്ത് നിന്നാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഒക്‌ടോബറില്‍ പോലീസിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. സമീപത്തെ മാധ്യമ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പോലീസിനെ അക്രമികള്‍ തടഞ്ഞുവെച്ചതായും റിപ്പോര്‍ട്ടുണ്ട്.