Connect with us

Palakkad

വടക്കഞ്ചേരിയില്‍ ഔദ്യോഗിക പക്ഷവും ആലത്തൂരില്‍ വി എസ് പക്ഷവും നിലനിര്‍ത്തി

Published

|

Last Updated

ആലത്തൂര്‍: സി പി എം ആലത്തൂര്‍, വടക്കഞ്ചേരി ഏരിയ സമ്മേളനങ്ങള്‍ സമാപിച്ചപ്പോള്‍ ആലത്തൂരില്‍ വി എസ് പക്ഷവും വടക്കഞ്ചേരിയില്‍ ഔദ്യോഗികപക്ഷവും നിലനിര്‍ത്തി.
വി എസ് പക്ഷത്തിന്റെ ജില്ലയിലെ ശക്തികേന്ദ്രങ്ങളിലൊന്നായ ആലത്തൂരില്‍ ഏരിയാ കമ്മിറ്റി അംഗങ്ങളെ വര്‍ധിപ്പിക്കാനും ലോക്കല്‍കമ്മിറ്റികള്‍പിടിച്ചെടുക്കാനും ഔദ്യോഗികപക്ഷത്തിന്റെ കരുനീക്കങ്ങളെല്ലാം വിഫലമാവുകയായിരുന്നു.
ഏരിയയിലെ 8 ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയായപ്പോള്‍ എല്ലാ കമ്മിറ്റികളിലും വി എസ് പക്ഷത്തിന്റെ അമരക്കാര്‍ സെക്രട്ടറിമാരായും അംഗങ്ങളായും രംഗത്തെത്തിയതോടെയാണ് ഔദ്യോഗികപക്ഷത്തിന്റെ കണക്കുകളെല്ലാം പാളിയത്. ലോക്കല്‍ കമ്മിറ്റികളിലും ഐക്യകണ്‌ഠേന വി എസ് പക്ഷം തിരെഞ്ഞടുക്കപ്പെട്ടപ്പോള്‍തരൂര്‍ലോക്കല്‍കമ്മിറ്റിയില്‍ മാത്രമായിരുന്നു വിഭാഗീയതയും വോട്ടെടുപ്പും ഔദ്യോഗികപക്ഷത്തെ ഒരു ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നടന്നത്. പക്ഷേ അവിടെയും പരാജയമായിരുന്നു ഇവര്‍ക്ക്.
എട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരില്‍ രണ്ട് സെക്രട്ടറിമാര്‍ഒഴികെ ബാക്കി 6 പേരും 17 അംഗ ഏരിയാ കമ്മിറ്റിയിലെത്തി, കുനിശേരി, തരൂര്‍ ലോക്കല്‍ സെക്രട്ടറിമാരാണ് ഏരിയാ കമ്മിറ്റിയിലേക്ക് എത്താത്ത രണ്ട് സെക്രട്ടറിമാര്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുനിശേരിയില്‍ നടന്ന ഏരിയാ സമ്മേളനത്തില്‍ പഴമ്പാലക്കോടില്‍ ജനങ്ങള്‍ക്ക് ദുരിതമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന എല്ലുപൊടി ഫാക്ടറി വിവാദവും ആലത്തൂര്‍ എസ് എന്‍ കോളജിലെ വിദ്യാര്‍ഥികളുടെ സമരപരാജയവുമായിരുന്നു മുഖ്യമായും ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. തരൂരിലെ ഏരിയാ കമ്മിറ്റി അംഗമായ വി ജി ഗോപാലകൃഷ്ണനെ ഒഴിവാക്കിയത് കൊണ്ടാണ് ചര്‍ച്ച പിന്നീട് സമന്വയത്തിലെത്തിച്ചത്.
17അംഗ ഏരിയാ കമ്മിറ്റിയില്‍ 14 അംഗങ്ങള്‍ വി എസ് പക്ഷവും കേവലം മൂന്നാംഗങ്ങള്‍ മാത്രവുമാണ് കേവലം മൂന്ന് അംഗങ്ങള്‍ മാത്രവുമാണ് ഔദ്യോഗികപക്ഷക്കാരായുള്ളത്. മൂന്നാമത്തെതവണയും കെ ഡി പ്രസേനെ സെക്രട്ടറിയായി തിരെഞ്ഞടുക്കുകയും ചെയ്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായി വി ചെന്താമരാക്ഷന്‍, കെ എന്‍ നാരായണന്‍, വി സി രാമചന്ദ്രന്‍, എം മായന്‍, ആര്‍ രമേഷ്‌കുമാര്‍, ടി വാസു, വി പൊന്നുക്കുട്ടന്‍, കെ മുഹമ്മദാലി, ടി രാജന്‍, ടി ജി ഗംഗാധരന്‍, എ ബാബു , എമാധവന്‍, സി വത്സല, എ പ്രഭാകരന്‍, സി ജി ഉണ്ണികൃഷ്ണന്‍, പി സി പ്രമോദ് എന്നിവരെ തിരെഞ്ഞടുത്തു.
പഴയകമ്മിറ്റിയില്‍ നിന്നും വിവാദ നായകന്‍ വി ജി ഗോപാലകൃഷ്ണനെ ഒഴിവാക്കി പകരം ഡി വൈ എഫ് ഐ ആലത്തൂര്‍ ബ്ലോക്ക് സെക്രട്ടറി പി സി പ്രമോദിനെയാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഏരിയാ കമ്മിറ്റി അംഗങ്ങളില്‍ മൂന്ന് പേര്‍ നിലവില്‍ജില്ലാ കമ്മിറ്റിയംഗങ്ങളാണ്. ഔദ്യോഗികപക്ഷത്തിന് മേല്‍ക്കൈയുള്ള വടക്കഞ്ചേരി ഏരിയ—സമ്മേളനം കഴിഞ്ഞപ്പോള്‍ ഔദ്യോഗിക പക്ഷം ആധ്യപത്യം ഉറപ്പിച്ചു. കഴിഞ്ഞ അഞ്ച് തവണ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന സി കെ ചാമുണ്ണിക്ക് പകരം ടി കണ്ണനെ ഏരിയാ സെക്രട്ടറിയാക്കുകയായിരുന്നു.
19 അംഗ ഏരിയാ കമ്മിറ്റിയില്‍ പത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരില്‍ 7 സെക്രട്ടറിമാരും ഏരിയാ കമ്മിറ്റിഅംഗങ്ങളായി, നിലവിലെ കമ്മിറ്റിയില്‍ മംഗലം സെക്രട്ടറിയായിരുന്ന പി രാമന്‍കുട്ടി മരണപ്പെടുകയും നാല് സീനിയര്‍ നേതാക്കളും ഒരു വനിതാ നേതാവും ഒഴിവായപ്പോള്‍ അഞ്ച് പുതിയ അംഗങ്ങള്‍ ഏരിയാ കമ്മിറ്റിയിലെത്തി.19 അംഗ ഏരിയാ കമ്മിറ്റിയില്‍ 5 വി എസ് പക്ഷവും 14 ഔദ്യോഗികപക്ഷവുമാണുള്ളത്. കഴിഞ്ഞ ഏരിയാ കമ്മിറ്റിയില്‍ അഞ്ച് പേര്‍മാത്രമായി അവേശഷിച്ച വി എസ് പക്ഷം ഇത്തവണയും അതേ അംഗബലം തന്നെ നിലനിര്‍ത്തി. ഏരിയയിലെ 10 ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 8 കമ്മിറ്റികള്‍ ഔദ്യോഗികപക്ഷവും 2 കമ്മിറ്റികള്‍ വി എസ് പക്ഷവും പിടിച്ചെടുത്തിരുന്നു. മംഗലംഡാം ലോക്കല്‍ സമ്മേളനത്തില്‍ മാത്രമാണ് തിരെഞ്ഞടുപ്പ് നടന്നത്. തിരെഞ്ഞടുപ്പ് കൊണ്ട് മാത്രമാണ് വി എസ് പക്ഷം ആധിപത്യം നിലനിര്‍ത്താന്‍ സാധിച്ചത്.
പുതുക്കോട്, മംഗലംഡാം , മുടപ്പല്ലൂര്‍ എന്നി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മാരാണ് ഏരിയാ കമ്മിറ്റിയില്‍ എത്താത്തവര്‍. പി കെ വിശ്വനാഥന്‍, സി കെ ഗോപാലന്‍, പി വി കൃഷ്ണന്‍, എം കുമാരന്‍, വി എ നിലാവര്‍ണീസ എന്നിവരാണ് നിലവിലെ ഏരിയാ കമ്മിറ്റിയില്‍ നിന്നും പ്രായാധിക്യത്തെ തുടര്‍ന്ന് ഒഴിവായത്. ഇവര്‍ക്ക് പകരം പുതിയ ആറ് പേര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായി. ഏരിയാ കമ്മിറ്റിയംഗങ്ങളായി ടി കണ്ണന്‍, സി കെ ചാമുണ്ണി, എ അയ്യപ്പന്‍, കെ ബാലന്‍, എ കെ സെയ്തുമുഹമ്മദ്, സി തമ്പു, എസ് രാധാകൃഷ്ണന്‍, സി കെ നാരായണന്‍, വി രാധാകൃഷ്ണന്‍, കെ എന്‍ സുകുമാരന്‍, എം കെ സുരേന്ദ്രന്‍, കെ വി കുമാരന്‍, ടി എം ശശി, പി ഗംഗാധരന്‍, സി സുദേവന്‍, എം രാജേഷ്, കെ ഗോവിന്ദന്‍, കെ കെ ദേവന്‍, രമണിവിജയന്‍ എന്നിവരെയാണ് ഐക്യകണ്ഠനേ തിരെഞ്ഞടുക്കപ്പെട്ടത്. ടി കണ്ണനെ സെക്രട്ടറിയായി തിരെഞ്ഞടുക്കുകയും ചെയ്തു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡി വൈ എഫ് ഐ എന്നി ബ്ലോക്ക്, ഏരിയാ സെക്രട്ടറിമാരാണ് ആലത്തൂരില്‍ ഏരിയാ കമ്മിറ്റിയംഗങ്ങളാക്കിയെങ്കില്‍ വടക്കഞ്ചരിയില്‍ ബ്ലോക്ക്, ഏരിയാ പ്രസിഡന്റുമാരാണ് ഏരിയാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടത്.
കഴിഞ്ഞ സമ്മേളനത്തില്‍ നിലവിലെ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി ഗംഗാധരനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നുവെങ്കില്‍ ഈ സമ്മേളനത്തില്‍ വടക്കഞ്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായതിനാല്‍ വീണ്ടും ഏരിയാകമ്മിറ്റിയിലേക്ക് തിരിച്ചെത്തി. സമ്മേളനം സമാപിച്ചതോടെ വടക്കഞ്ചേരിയില്‍ ഔദ്യോഗികപക്ഷത്തിന്റെ സര്‍വ്വാധിപത്യം പൂര്‍ത്തീകരിച്ചിരിക്കുകയാണിപ്പോള്‍