മര്‍കസ്: സന്ദേശയാത്രക്ക് പ്രൗഢോജ്ജ്വല സമാപനം

Posted on: December 4, 2014 11:41 pm | Last updated: December 4, 2014 at 11:41 pm

markazകൊപ്പം: മര്‍കസ് രാജ്യത്തോടൊപ്പം ജനങ്ങളോടൊപ്പം എന്ന സന്ദേശവുമായി 18 മുതല്‍ 21 വരെ കോഴിക്കോട് കാരന്തൂര്‍ മര്‍കസ് നഗറില്‍ നടക്കുന്ന മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37ാം വാര്‍ഷിക 17ാം ബിരുദദാന മഹാ സമ്മേളന സന്ദേശ പ്രചാരണ വാഹന ജാഥക്ക് ടിപ്പുവിന്റെ ഇതിഹാസഭൂമിയില്‍ ഉജ്ജ്വലപരിസ്മാപ്തി.
മത- ഭൗതിക വിദ്യാഭ്യാസ രംഗത്തും സാമുഹിക, സംസ്‌കാരിക രംഗത്തും രാജ്യത്തിന് തന്നെ വേറിട്ട ശബ്ദവും മാതൃകയുമായിരുന്ന മര്‍കസിന്റെ സമ്മേളന പ്രചാരണസന്ദേശയാത്ര വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം കൊപ്പത്ത് സമാപിച്ചപ്പോള്‍ സുന്നിസംഘശക്തിയുടെ മറ്റൊരു വിളംബരമായി മാറി. ധര്‍മത്തിന്റെ പാതയില്‍ അണുവിടാതെ സഞ്ചരിക്കുന്ന സുന്നിപ്രസ്ഥാനത്തെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് സന്ദേശവും സമ്മേളനത്തിനെത്തിയ ജനസഞ്ചയം സന്ദേശമായി നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങള്‍ നയിച്ച ഉത്തര മേഖലാ സന്ദേശ യാത്രയും സയ്യിദ് യൂസഫുല്‍ ബുഖാരി തങ്ങള്‍ വൈലത്തൂര്‍ നയിച്ച തെക്കന്‍മേഖലാ സന്ദേശ യാത്രയുമാണ് വിവിധ ജില്ലകളിലെ സ്വീകരണങ്ങളേറ്റു വാങ്ങി കൊപ്പത്ത് സമാപിച്ചത്. വടക്കന്‍മേഖലാ സന്ദേശ യാത്ര കരിങ്കല്ലത്താണി വഴിയും തെക്കന്‍മേഖലാ സന്ദേശ യാത്ര ഒറ്റപ്പാലം വഴിയും ജില്ലയില്‍ പ്രവേശിച്ചു. ഒറ്റപ്പാലത്തും കരിങ്കല്ലാത്താണിയിലും സുന്നി പ്രവത്തകര്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് രണ്ട് ജാഥകളും പട്ടാമ്പിയിലെത്തി സോണ്‍ അതിര്‍ത്തിയായ ആമയൂരില്‍ നിന്നും കൊപ്പത്തേക്ക് തിരിച്ചു. കൊപ്പം ടൗണില്‍നടന്ന സമാപന സംഗമത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, ജലീല്‍ സഖാഫി കടലുണ്ടി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എന്‍ അലി മുസ് ലിയാര്‍, വി പി എം വില്യാപ്പളളി, കെ വി അബൂബക്കര്‍ മുസ് ലിയാര്‍, അബ്ദുള്‍ റസാഖ് സഖാഫി വെളളിയാമ്പുറം, പി കെ എം സഖാഫി,അബ്ദുല്ല സഅദി ചെറുവാടി, ടി കെ അബ്ദുള്‍ റഹ്മാന്‍ ബാഖവി, എം വി സിദ്ദീഖ് സഖാഫി, പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഉമര്‍ മദനി വിളയൂര്‍ പ്രസംഗിച്ചു.