ആതിരപ്പള്ളി പദ്ധതിക്കായി കേരളം വീണ്ടും അപേക്ഷ നല്‍കി

Posted on: December 4, 2014 9:47 pm | Last updated: December 4, 2014 at 9:48 pm

ATHIRAPPALLIന്യൂഡല്‍ഹി: ആതിരപ്പള്ളി പദ്ധതിക്ക് വേണ്ടി കേരളം വീണ്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കി. പാരിസ്ഥിതിക ആഘാത പഠനത്തിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. 163 മെഗാവാട്ടിന്റെ പദ്ധതിക്കാണ് കേരളം അനുമതി തേടിയിരിക്കുന്നത്. 230 മെഗാവാട്ടിന്റെ താഴെയുള്ള പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കാമെന്ന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കേരളം വീണ്ടും അപേക്ഷ നല്‍കിയിരിക്കുന്നത്.