Connect with us

Techno

ആന്‍ഡ്രോയിഡ് ലോലിപോപ്പിനെതിരെ പരാതി ഉയരുന്നു

Published

|

Last Updated

ആന്‍ഡ്രോയിഡ് 5.0 വേര്‍ഷനായ ലോലിപോപ്പിനെതിരെ പരാതി ഉയരുന്നു. നെക്‌സസ് 4 തുടങ്ങി ചുരുക്കം ചില ഫോണുകളില്‍ മാത്രമാണ് ഇപ്പോള്‍ ലോലിപോപ്പ് അപ്‌ഗ്രേഡ് വന്നിരിക്കുന്നത്. ഫോണിന്റെ ക്യാമറയുടെ പ്രവര്‍ത്തനം പലപ്പോഴും തകരാറിലാക്കുന്നുവെന്നതാണ് പ്രധാന പരാതി. ഫോണ്‍ ക്രാഷാവുകയും ഹാംഗാവുകയും ചെയ്യുന്നത് പതിവാണ്. പടമെടുത്താല്‍ കിട്ടിയാല്‍ ഭാഗ്യം എന്നതാണ് അവസ്ഥ.

കീബോര്‍ഡ് ലാഗാണ് മറ്റൊരു പ്രധാന പ്രശ്‌നം. ടൈപ്പ് ചെയ്താല്‍ അക്ഷരങ്ങള്‍ പതിയാന്‍ ഏറെ സമയമെടുക്കുന്നു. സ്പീഡും വളരെ പതിയെയാവുന്നു. നെറ്റ് വര്‍ക്ക് പലപ്പോഴും വിട്ടുപോകുന്നുവെന്നതാണ് മറ്റൊരു പരാതി. ഫോണില്‍ നെറ്റ് വര്‍ക്ക് കാണിച്ചാലും യഥാര്‍ഥത്തില്‍ ഉണ്ടാവണമെന്നില്ല. ഫോണ്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ലോലിപോപ്പ് അനിമേഷനില്‍നിന്ന് കറങ്ങി ഹോം സ്‌ക്രീനിലേക്കെത്തുന്നില്ലെന്നും പരാതിയുണ്ട്.

Latest