കൃഷ്ണയ്യര്‍ മതമൈത്രിയുടെ കാവലാള്‍: കാന്തപുരം

Posted on: December 4, 2014 7:31 pm | Last updated: December 4, 2014 at 7:31 pm

kanthapuramകോഴിക്കോട്;അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ വര്‍ഗീയതയില്ലാതെ മതമൈത്രിക്ക് വേണ്ടി നിലകൊണ്ട ജനകീയനായിരുന്നുവെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍. രാജ്യത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കാനും ബഹുസ്വരത നിലനിര്‍ത്താനും വേണ്ടി സ്തുത്യര്‍ഹമായ നീതിന്യായ സേവനങ്ങളാണ് അദ്ദേഹം കാഴ്ച്ച വെച്ചതെന്ന് കാന്തപുരം അനുശോചനക്കുറിപ്പില്‍ അറിയിച്ചു.