മദ്യനയത്തില്‍ സര്‍ക്കാറിന്റേത് പൊറാട്ട് നാടകം: വി എസ്

Posted on: December 4, 2014 12:03 pm | Last updated: December 5, 2014 at 12:03 am

vsതിരുവനന്തപരം: മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത് സര്‍ക്കാര്‍ പൊറാട്ട് നാടകം കളിക്കുകയാണെനന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മദ്യനയത്തില്‍ എന്തിനാണ് മാറ്റം വരുത്തുന്നത്. കോഴ ആരോപണത്തില്‍ നിന്നും മാണിയെ രക്ഷിക്കാനല്ലേ ഇത്തരമൊരു ശ്രമം എന്നും വി എസ് ചോദിച്ചു. ബാറുമകളെ സഹായിക്കലാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും വി എസ് പറഞ്ഞു. നിയമസഭയില്‍ ക്രമ പ്രശ്‌നമായാണ് വി എസ് വിഷയം ഉന്നയിച്ചത്.
അതേസമയം മദ്യനയം കുറ്റമറ്റ രീതിയില്‍ തന്നെ കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മദ്യനയത്തില്‍ കോടതിയുടെ അന്തിമവിധി വരാനുണ്ട്. ഇതിനു ശേഷമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.