ആത്മീയചൈതന്യവുമായി സോണുകളില്‍ പടയൊരുക്കം

Posted on: December 4, 2014 12:18 am | Last updated: December 3, 2014 at 10:19 pm

കാസര്‍കോട്: സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ സംഘടിപ്പിക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായി രൂപവത്കരിക്കപ്പെട്ട സന്നദ്ധ സേവന വിഭാഗമായ സ്വഫ്‌വ അംഗങ്ങളുടെ സോണ്‍തല ക്യാമ്പുകള്‍ ആത്മീയ ചൈതന്യമുണര്‍ത്തി സോണുകളില്‍ സജീവമാകുന്നു.
തൃക്കരിപ്പൂര്‍, മഞ്ചേശ്വരം, കുമ്പള സോണുകളില്‍ സര്‍ക്കിളുകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്വഫ്‌വ അംഗങ്ങളുടെ പടയൊരുക്കം ക്യാമ്പ് പൂര്‍ത്തിയായി. ആക്ഷന്‍ പ്ലാന്‍, കര്‍മപദ്ധതി, ആത്മീയം എന്നീ സെഷനുകളിലായി നടക്കുന്ന പടയൊരുക്കം ക്യാമ്പുകള്‍ക്ക് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ വാഹിദ് സഖാഫി, സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, ക്ഷേമകാര്യ സെക്രട്ടറി ടി പി നൗഷാദ് മാസ്റ്റര്‍, എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ്ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, കന്തല്‍ സൂപ്പി മദനി, ഇ കെ അബൂബക്കര്‍, എം ടി പി ഇസ്മാഈല്‍ സഅദി, തോക്കെ മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിഷയാവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം പ്രമുഖരുടെ നേതൃത്വത്തില്‍ നടക്കുന്ന അസ്മാഉല്‍ ഹുസ്‌നാ പാരായണത്തോടെയാണ് പടയൊരുക്കം സമാപിക്കുന്നത്.