Ongoing News
ലോകകപ്പ്: ടീം തിരഞ്ഞെടുപ്പ് നാളെ
 
		
      																					
              
              
            മുബൈ; ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 30 അംഗ ടീമിനെ നാളെ തിരഞ്ഞെടുക്കും. മുംബൈയില്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് പ്രാഥമിക സംഘത്തെ തെരഞ്ഞെടുക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത സീനിയര്‍ താരങ്ങള്‍ 30അംഗ സംഘത്തില്‍ ഇടംപിടിക്കും.
യുവരാജ് സിംഗ്, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരെല്ലാം ടീമില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെ ഓസ്‌ട്രേലിയയിലും ന്യൂസിലണ്ടിലുമായാണ് ലോകകപ്പ്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
