കള്ളപ്പണം: നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

Posted on: December 3, 2014 7:45 pm | Last updated: December 3, 2014 at 7:45 pm

blackmoneyന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണവുമായി ബന്ധപ്പെച്ച നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് സുപ്രീംകോടതി. അന്വേഷണ റിപ്പോര്‍ട്ടിന്റെ പുരോഗതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനു നല്‍കണം. ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട ഹര്‍ജിക്കാരുടെ പരാതികളും പരിഹരിക്കാന്‍ കോടതി ഉത്തരവിട്ടു.