ഈജിപ്തില്‍ 188 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

Posted on: December 3, 2014 6:42 pm | Last updated: December 4, 2014 at 12:00 am

muslim brother hoodഈജിപ്തില്‍ 188 മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ. കഴിഞ്ഞ വര്‍ഷം കെയ്‌റോയിലെ പോലീസ് സ്‌റ്റേഷന്‍ അക്രമിച്ചതിനാണ് കൂട്ട വധശിക്ഷ വിധിച്ചിരിക്കുന്നത്. 11 പോലീസുകാരാണ് അന്ന് അക്രമത്തില്‍ കൊല്ലപ്പെട്ടത്. രാജ്യത്ത് പോലീസിന് നേരെ നടന്ന ഏറ്റവും ഭീകരമായ അക്രമങ്ങളില്‍ ഒന്നായിരുന്നു ഇത്.

വധശിക്ഷ ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി പരിശോധിച്ചതിന് ശേഷമായിരിക്കും അന്തിമ വിധി പുറത്ത് വരിക. 2015 ജനുവരി 24ന് വധശിക്ഷ സംബന്ധിച്ച തീരുമാനമുണ്ടാകും. മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലാണ് പോലീസ് സ്‌റ്റേഷന്‍ അക്രമിക്കപ്പെട്ടത്.