ലഹരിവിരുദ്ധ പ്രചാരണ വാഹനം ജില്ലയില്‍ പര്യടനം തുടരുന്നു

Posted on: December 3, 2014 11:31 am | Last updated: December 3, 2014 at 11:31 am

no-drugsകല്‍പ്പറ്റ: ‘ലഹരിമുക്ത കേരളം ഐശ്വര്യ കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ മൊബൈല്‍ എക്‌സിബിഷന്‍ വാഹനത്തിന്റെ രണ്ടാം ദിവസത്തെ പര്യടനം പനമരം പഞ്ചായത്ത് സ്റ്റാന്റില്‍ പഞ്ചായത്ത് മെമ്പര്‍ ഗീത രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ വാസു അമ്മാനി, ജോസ് നിലമ്പനാട്, രാജു, സുതാര്യകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ശരണ്‍ലാല്‍, സിനോജ് പാറക്കാലയില്‍, എം.സി.ഭാസ്‌ക്കരന്‍, രാജീവ്.വി.ടി, സരിന്‍ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു. ലഹരി ഉപഭോഗംമൂലമുണ്ടാകുന്ന രോഗങ്ങള്‍, ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും വാഹനത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്യുന്നുണ്ട്. വാഹനം മൂന്നാം ദിവസമായ ഇന്ന് ബത്തേരി, പുല്‍പ്പള്ളി, മീനങ്ങാടി പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പര്യടനം നടത്തും.