പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു

Posted on: December 2, 2014 2:16 pm | Last updated: December 2, 2014 at 2:21 pm

petrol pumpന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു. പ്രതിലിറ്റര്‍ പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ധനക്കമ്മി പരിഹരിക്കുന്നതിനാണ് എക്‌സൈസ് നികുതി വര്‍ധനയെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, പുതിയ നികുതി വര്‍ധന ജനങ്ങളെ നേരിട്ട് ബാധിക്കില്ലെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ഗവണ്‍മെന്റ് നല്‍കുന്ന സൂചന. പുതുക്കിയ നികുതി ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.