‘മീഡിയശ്രീ’ ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on: December 2, 2014 11:30 am | Last updated: December 2, 2014 at 11:30 am

കോഴിക്കോട്: കുടുംബശ്രീയുടെ നൂതന സംരംഭമായ ‘മീഡിയശ്രീ’യുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് വകുപ്പുമായി സഹകരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ശില്‍പ്പശാല സംഘടിപ്പിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രസിഡന്റ്്, സെക്രട്ടറിമാര്‍ക്കാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. മീഡിയശ്രീയുടെ ആദ്യ സംരംഭമായ ഡോക്യമെന്ററി നിര്‍മ്മാണത്തില്‍ പ്രസിഡന്റ്്, സെക്രട്ടറിമാരുടെ ചുമതലകള്‍ യോഗത്തില്‍ വിശദീകരിച്ചു.
ശില്‍പ്പശാല ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ കെ മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. മീഡിയ ശ്രീ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി ദീപ്തിഷ് ക്ലാസെടുത്തു.
മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി സുകുമാരന്‍, കോഴിക്കോട് പഞ്ചായത്ത് അസി. ഡയറക്ടര്‍ വി ഹരിദാസ്, മലപ്പുറം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ മുഹമ്മദ് ഇസ്മഈല്‍ കോഴിക്കോട് അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി കെ അസീസ്, മലപ്പുറം അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹഫീസ് ഷാഹി സംസാരിച്ചു.