കുത്തിവെപ്പിനെത്തുടര്‍ന്ന്  കൈയുടെ ചലന ശേഷി നഷ്ടപ്പെട്ട രോഗി ഗുരുതരാവസ്ഥയില്‍

Posted on: December 2, 2014 11:29 am | Last updated: December 2, 2014 at 11:29 am

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്‌കാനിംഗിന് മുമ്പ് മരുന്ന് കുത്തിവെച്ചതിനെത്തുടര്‍ന്ന്് കൈയുടെ ചലന ശേഷി നഷ്ടപ്പെട്ട രോഗിയുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. എലത്തൂര്‍ വാളിയില്‍ രാധാകൃഷ്ണന്റെ ഭാര്യ മിനി(30)ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശുപത്രിയിലെ സര്‍ജറി ഐ സി യുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. മൂത്രസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മിനിയെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് സി ടി ആന്‍ജിയോഗ്രാം സ്‌കാനിംഗിന് വേണ്ടി ഇടത് കൈക്ക് മരുന്ന് കുത്തിവെക്കുകയായിരുന്നു. മരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് കൈക്ക് അസഹ്യമായ വേദനയും രാത്രിയോടെ കൈയുടെ ചലന ശേഷി നഷ്ടപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കൈയിലെ മാംസഭാഗങ്ങള്‍ പൊളിഞ്ഞ നിലയില്‍ കഴിയുന്ന മിനിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.