Connect with us

Thrissur

പൊതുമരാമത്ത് വകുപ്പ് ഓഫീസ് പ്രവര്‍ത്തനം അവതാളത്തില്‍

Published

|

Last Updated

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസ് കൃത്യമായിഉദ്യോഗസ്ഥരില്ലാതെ താളം തെറ്റിയ പ്രവര്‍ത്തനങ്ങളുമായി മാസങ്ങള്‍ പിന്നിടുന്നു. പല ദിവസങ്ങളിലും ജീവനക്കാര്‍ ഇല്ലാതെ ഓഫീസ് പൂട്ടിയിട്ടിരിക്കുകയാണ്.
നിലവിലെ എ ഇ മരിച്ചതാണ് ഈ പ്രതിസന്ധിക്കു കാരണമായത്. എ ഇ മരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കൃത്യമായി ഓഫീസ് പ്രവര്‍ത്തിപ്പികാന്‍ കഴിഞ്ഞിട്ടില്ല. ചാര്‍ജ്ജ് എടുക്കുന്ന എ ഇ മാര്‍ ലീവില്‍ പോകുന്നതും സ്ഥലം മാറി പോകുന്നതുമാണ് കാരണം.
ഇപ്പോള്‍ നിലവിലുള്ള രണ്ട് ജീവനക്കാര്‍ ലീവില്‍ പോയത് കാരണം ഓഫീസ് പൂട്ടിയിട്ടിരിക്കുകയാണ്. ഓഫീസ് പ്രവര്‍ത്തനം നിലച്ചതിനാല്‍ പഞ്ചായത്തിലെ നിര്‍മാണ പ്രവൃത്തികള്‍ എല്ലാം നിലച്ചിട്ടുണ്ട്. നിര്‍മാണം കഴിഞ്ഞ കെട്ടിടങ്ങള്‍ക്കും അനുമതി കൊടുക്കാന്‍ കഴിയത്ത അവസ്ഥയിലുമാണ്. ടാറിംഗിനും ഉയര്‍ത്തുന്നതിനും ഫണ്ട് പാസയിട്ടുള്ള പഞ്ചയത്തിലെ പ്രധാന റോഡുകളെല്ലാം എ ഇ യുടെ സാങ്കേതിക അനുമതി കിട്ടത്തതിനാല്‍ പണി തുടങ്ങാന്‍ പറ്റാത്തവസ്ഥയിലാണ്.
ഈ റോഡിലൂടെയുള്ള യാത്രകള്‍ ദുസ്സഹമായി ജനരോഷം ഉണ്ടാകുമ്പോഴും നടപടികള്‍ ഒന്നും എടുക്കാന്‍ കഴിയാതെഅവസ്ഥയിലാണ് പഞ്ചായത്ത് അധികൃതര്‍. നിലവില്‍ പുന്നയൂര്‍ എ ഇ ക്കാണ് ചാര്‍ജ്ജ് ഉണ്ടായിരുന്നത്.
ആഴ്ച്ചയില്‍ രണ്ട് ദിവസം നിര്‍മാണ പ്രവൃത്തികള്‍ക്ക് പെര്‍മിറ്റും നല്‍കിയിരുന്നു. എന്നാല്‍ ജീവനക്കാര്‍ ഇല്ലാത്തത് കാരണം അതും ഇപ്പോള്‍ മുടങ്ങിയിരിക്കുന്ന സ്ഥിതിയാണുള്ളത്.

 

Latest